കേരള സർവകലാശാല പരീക്ഷ മാറ്റി

കോവിഡ്-19 വ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ കേരള സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്​റ്റര്‍ എം.എ/ എം.എസ്​സി/ എം.കോം/ എം.എസ്​.ഡബ്ല്യു ബിരുദാനന്തരബിരുദ കോഴ്സുകളുടെയും നാലാം സെമസ്​റ്റര്‍ സി.എസ്.എസ് കോഴ്സുകളുടെയും പരീക്ഷകള്‍ ഒഴികെ ജൂലൈ ഏഴു മുതലുള്ള എല്ലാ പരീക്ഷകളും മാറ്റി​െവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. തിരുവനന്തപുരം കോർപറേഷന്‍ പരിധിയിലെ സി.എസ്.എസ്/ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി​െവച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.