സ്കൂൾ മുറ്റത്ത് മാംഗോസ്​റ്റിൻ തൈ നട്ടു

മേപ്പയൂർ: മേപ്പയൂർ ചങ്ങരംവെള്ളി എം.എൽ.പി സ്കൂൾ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തി​ൻെറ ഭാഗമായി സ്കൂൾ മുറ്റത്ത് മാംഗോസ്​റ്റിൻ തൈ നട്ടു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. റീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ പി.കെ. സനീഷ് അധ്യക്ഷത വഹിച്ചു. സ്​കൂൾ മാനേജർ കെ. കുഞ്ഞബ്​ദുല്ല, പി.ടി.എ വൈസ് പ്രസിഡൻറ്​ ധന്യ ചേവരോത്ത്, പി.പി. അബ്​ദുൽ ഹമീദ്, സൈറാബാനു, ലിസി, രാഗിത, ആശ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്​റ്റർ കുഞ്ഞമ്മദ് മാലക്കണ്ടി സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.കെ. ജിഷ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.