ബഷീർ ദിനം ആചരിച്ചു

ബാലുശ്ശേരി: വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറി​ൻെറ ചരമദിനം കോക്കല്ലൂരിൽ വൈവിധ്യമാർന്ന പരിപാടികളാേടെ ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. പി സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഹഖ് ഇയാട് ബഷീർ കഥാപാത്രങ്ങളുടെ പേരുകൾ ചേർത്ത് എഴുതിയ കഥ 'കഥാബീജം' ശശികുമാർ തങ്കയം ചടങ്ങിൽ വായിച്ചു. എട്ടാം ക്ലാസ്​ വിദ്യാർഥിനി റിയോണ, ബഷീർ കഥയുടെ രംഗാവിഷ്കാരം നടത്തി. തുടർന്ന് നടന്ന ഓൺെലൻ സാഹിത്യ പ്രശ്​നോത്തരിയിൽ 250 കുട്ടികൾ പങ്കെടുത്തു. ഓൺ​െെലൻ ചടങ്ങിൽ പ്രധാനാധ്യാപിക മോളി അധ്യക്ഷത വഹിച്ചു. എം.കെ. യൂസഫ് സ്വാഗതവും എം. റംഷാദ് നന്ദിയും പറഞ്ഞു. ധർണ നടത്തി ബാലുശ്ശേരി: ഓട്ടോ-ടാക്സി-െലെറ്റ് മോട്ടോർ വാഹനങ്ങൾക്ക്​ പെട്രോൾ, ഡീസൽ വിലയിൽ സബ്സിഡി അനുവദിക്കുക, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുക, ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാലുശ്ശേരി പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രവർത്തകർ ധർണ നടത്തി. യൂനിയൻ ഏരിയ പ്രസിഡൻറ്​ ഇസ്മാഈൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.കെ. സനൂപ് അധ്യക്ഷത വഹിച്ചു. സി.കെ. സോമൻ സംസാരിച്ചു. ടി.എം. ജലീൽ, കെ.കെ. ബാബു നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.