കോഴിക്കോട്: പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട അടുപ്പില്‍ കോളനി, വെണ്ടേക്കുംപൊയില്‍ ഉള്‍പ്പെടെയുള്ള കോളനികളിലെ 167 കുടുംബങ്ങള്‍ക്ക് സ്ഥലംവാങ്ങി വീടുവെക്കാൻ ഫണ്ട് അനുവദിച്ചതായി ജില്ല വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓരോ കുടുംബത്തിനും സ്ഥലംവാങ്ങി വീടുവെക്കുന്നതിന് 10 ലക്ഷം രൂപവീതം നല്‍കുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ 180ല്‍പരം ആളുകള്‍ താമസിക്കുന്ന ചേര്‍ത്തലാട് വനംഭൂമി കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടെന്നും എസ്.സി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്നും ഈ കോളനികള്‍ മാതൃക കോളനികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. പന്നിയങ്കര ചക്കുംകടവ് ആനമങ്ങാട് താഴെ കോളനിയിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും സ്ഥലത്തിനടുത്തുള്ള കോതി പാലം അപ്രോച്ച് റോഡിൻെറ അലൈന്‍മൻെറ് സംബന്ധിച്ച തീരുമാനം പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഉടന്‍ ലഭ്യമാക്കണമെന്നും വി.കെ.സി മമ്മദ് കോയ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം രണ്ടാംഘട്ട പ്രവൃത്തിക്ക് സാങ്കേതിക സഹായം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു. കാപ്പാട് കണ്ണങ്കടവില്‍ കടലാക്രമണം കാരണം നിരവധി വീടുകളില്‍ വെള്ളം കയറി മണ്ണടിഞ്ഞതൊഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് നദികളിലടിഞ്ഞ പാറയും മറ്റ് അവിശിഷ്ടങ്ങളും നീക്കം ചെയ്യാൻ 3,91,93000 രൂപ അനുവദിച്ചതായി ഡിസാസ്റ്റര്‍ മാനേജ്മൻെറ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിൻെറ പ്രവൃത്തി പൂര്‍ത്തികരിച്ചതായും കൊളത്തറ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ജോര്‍ജ് എം. തോമസ് എം.എൽ.എ, പി.ടി.എ. റഹീം, സബ് കലക്ടര്‍ ജി. പ്രിയങ്ക, അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, പ്ലാനിങ് ഓഫിസര്‍ എന്‍.കെ ശ്രീലത തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.