ചെങ്ങോടുമലക്ക​ുവേണ്ടി ഉപവസിക്കാൻ കാർത്തികയും

കൂട്ടാലിട: എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് കിട്ടിയതൊന്നും ആഘോഷിക്കാൻ കാർത്തിക എസ്. ബാബുവിന് സമയമില്ല. ത​ൻെറ നാടി​ൻെറ കാവലായ ചെങ്ങോടുമലയെ സംരക്ഷിക്കുന്നതിനുള്ള സമരത്തിലാണ് ഈ കൊച്ചുമിടുക്കി. ഈ കോവിഡ് കാലത്ത് സമരസമിതി പ്രഖ്യാപിച്ച ഉപവാസ സമരത്തിലും അവൾ പങ്കാളിയായിരിക്കുകയാണ്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മുതിർന്നവരുടെ കൂടെ കാർത്തികയും സമരത്തിനിറങ്ങിയിരിക്കുകയാണ്. സംസ്​ഥാന ഗണിത ശാസ്ത്രമേളയിൽ ഒന്നാമതായപ്പോൾ ലഭിച്ച സമ്മാനത്തുകയിൽ ഒരു ഭാഗം സമരത്തിനു നൽകാനും ഈ വിദ്യാർഥിനി തയാറായി. നരയംകുളം തച്ചറോത്ത് സുരേഷ് ബാബുവി​ൻെറയും ഷീജയുടേയും മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.