സൈക്കിള്‍ റാലി

അഴിയൂര്‍: ഇന്ധന വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഘടിപ്പിച്ചു. പൂഴിത്തലയില്‍നിന്ന് തുടങ്ങിയ റാലി കുഞ്ഞിപ്പള്ളിയില്‍ സമാപിച്ചു. സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. ഷംസീര്‍ ചോമ്പാല, സാഹിര്‍ പുനത്തില്‍, വി.പി. സവാദ്, വി.പി. സജീര്‍, ഇ.സി. സിയാദ്, സനൂജ് ബാബരി, റാഷിദ് ബാബരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടകര: അഞ്ചുവിളക്ക് പരിസരത്ത് സംഘടിപ്പിച്ച പരിപാടി മണ്ഡലം സെക്രട്ടറി കെ.വി.പി. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ചോറോട് പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. എഫ്.എം. മുനീര്‍, ഡി. പ്രജീഷ്, മൊയ്തു കുണ്ടാറ്റില്‍, സബിത മണക്കുനി, പി. ഇബ്രാഹിം ഹാജി, കൂമുള്ളി ഇബ്രാഹിം, എന്‍.സൈനബ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.