സീനിയർ സിറ്റിസൺസ് ദിനമാചരിച്ചു

കോഴിക്കോട്​: സിയസ്കൊ സീനിയർ സിറ്റിസൺസ് ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കുവേണ്ടി സാന്ത്വന സംഗീതപരിപാടിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബാബുരാജ് സംഗീതസായാഹ്നത്തിന് ഡോ. മെഹബൂബ് രാജ് നേതൃത്വം കൊടുത്തു. മന്ത്രി അഹമ്മദ് ദേവൻകോവിൽ പരിപാടി ഉദ്​ഘാടനം ചെയ്തു. സിയസ്കൊ സീനിയർ സിറ്റിസൺസ് ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ സിയസ്കൊ പ്രസിഡന്‍റ്​ എൻജി. പി. മമ്മത് കോയ അധ്യക്ഷത വഹിച്ചു. സിയസ്കൊ ജനറൽ സെക്രട്ടറി എസ്. സർഷാർ അലി സ്വാഗതവും സെക്രട്ടറി പി.വി. യൂനുസ് നന്ദിയും പറഞ്ഞു. കാപ്​ഷൻ cisaco 1 സിയസ്കൊ സംഘടിപ്പിച്ച ദേശീയ സീനിയർ ദിനാചരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT