കോഴിക്കോട്: യൂത്ത് സ്പ്രിം ഫിലിം സൊസൈറ്റിയും മീഡിയവണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച തിരക്കഥ രചന ശില്പശാല സമാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട യുവതിരക്കഥാകൃത്തുക്കള്‍ക്കായി മീഡിയവണ്‍ അക്കാദമിയില്‍ രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പ് സിനിമ സംവിധായകന്‍ സക്കരിയ്യ ഉദ്ഘാടനം ചെയ്തു. സിനിമ രംഗത്തെയും തിരക്കഥ രംഗത്തെയും തന്റെ അനുഭവങ്ങളും പരിജ്ഞാനവും സുദീര്‍ഘമായ സംഭാഷണത്തില്‍ അദ്ദേഹം പങ്കുവെച്ചു. യുവ തിരക്കഥാകൃത്തുകള്‍ക്ക് തിരക്കഥ രചനയുടെ സാങ്കേതികവും സാമൂഹികവും കലാപരവുമായ വശങ്ങളിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരക്കഥ രചനയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 35 പേരാണ് പങ്കെടുത്തത്. ദൃശ്യഭാഷ, സംഭാഷണം, കഥാപാത്ര നിർമിതി, തിരക്കഥ ഘടന തുടങ്ങിയ തിരക്കഥ രചനയുടെ വിവിധ മേഖലകളെക്കുറിച്ച വിശദ പഠനവും ചര്‍ച്ചയും ക്യാമ്പില്‍ നടന്നു. പ്രമുഖ തിരക്കഥ പരിശീലകനായ എം. നൗഷാദ് ഡയറക്ടറായ ക്യാമ്പിന് മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ എസ്.എ അജിംസ് സമാപനം നിര്‍വഹിച്ചു. ജബ്ബാര്‍ പെരിന്തല്‍മണ്ണ, ഷഫീഖ് കൊടിഞ്ഞി, ഒ.കെ. ഫാരിസ്, അസ്‍ലം അലി, മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.