ദേശീയപാതയിലെ ചളിയിൽ തെന്നിവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കീച്ചേരി: ദേശീയപാതയിൽ കീച്ചേരി വളവിന് സമീപം റോഡിലെ ചളിയിൽ സ്കൂട്ടർ തെന്നിവീണ് യാത്രക്കാരൻ മരിച്ചു. കണ്ണൂർ ആദികടലായി സ്വദേശി എസ്.കെ ഹൗസിലെ മുസ്തഫയാണ് (50) റോഡിലിടിച്ചുവീണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ച നാലിനായിരുന്നു അപകടം. കൂടെ സ്കൂട്ടറിലുണ്ടായിരുന്ന മകൻ ഫയാസിനെ (12) ഗുരുതര പരിക്കുകളോടെ കണ്ണൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പട്ടണത്തിലെ ഓട്ടോ ഡ്രൈവറായ മുസ്തഫ ആ തൊഴിലിനോടൊപ്പം മീൻപിടിത്തവും ചെയ്യാറുണ്ടായിരുന്നു. കടലായി, ആയിക്കര എന്നിവിടങ്ങളിൽനിന്ന് പിടിച്ച മീൻ തളിപ്പറമ്പ് മാർക്കറ്റിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടം. അപകടസമയത്ത് ശക്തമായ മഴയുമുണ്ടായിരുന്നതായി ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞു. ഭാര്യ: ഷറീന. മക്കൾ: ഫർസാന, ഫർഹാൻ, ഫയാസ്, ജാസ്മിൻ. സഹോദരങ്ങൾ: കാതർ, അസ്സൻകുഞ്ഞി, അഹമ്മദ്, റഷീദ്, പരേതനായ സൈനുദ്ദീൻ. MUSTAFA keecheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT