മാവൂർ: കൂളിമാട് റോഡിൽ എളമരത്തിനു സമീപം . ഞായറാഴ്ച ഉച്ചക്ക് 12ഓടെ ഗ്രാസിം എട്ടാം ഗേറ്റിനുമുമ്പുള്ള വളവിനു സമീപമാണ് അപകടം. കൂളിമാട് ഭാഗത്തേക്കു പോകുന്ന മിനി ഗുഡ്സും മാവൂർ ഭാഗത്തേക്കു വന്ന കാറുമാണ് അപകടത്തിൽപെട്ടത്. വളവ് തിരിയുന്നതിനിടെ ഗുഡ്സിന്റെ സ്റ്റിയറിങ് കുടുങ്ങി നിയന്ത്രണംവിടുകയും നടുറോഡിൽ വട്ടംതിരിയുകയുമായിരുന്നു. നേരെ എതിർദിശയിൽ തിരിഞ്ഞ ഗുഡ്സിന്റെ പിന്നിൽ ഈ സമയം മാവൂർ ഭാഗത്തേക്കു വന്ന കാർ ഇടിക്കുകയായിരുന്നു. ഗുഡ്സ് ഓടിച്ച ചെറൂപ്പ കുറ്റിക്കടവ് കല്ലുവെട്ടുകുഴിയിൽ ഫഹദിനും കാർ ഓടിച്ച മുക്കം സ്വദേശി റിഷാലിനും നിസ്സാര പരിക്കേറ്റു. sun mavoor accident മാവൂർ-കൂളിമാട് റോഡിൽ എളമരത്തിനുസമീപം അപകടത്തിൽപെട്ട കാറും മിനി ഗുഡ്സും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.