ബോധവത്കരണ ക്ലാസ്

കണ്ണൂർ: കുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം എ.പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.പി.സി നോഡൽ ഓഫിസർ കെ. രാജേഷ് എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചൈൽഡ് ലൈൻ സെന്റർ കോഓഡിനേറ്റർ കെ. ബീന സ്വാഗതം പറഞ്ഞു. photo: chovva school ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം എ.പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.