തലശ്ശേരി: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കുറക്കരുതെന്ന് കെ.പി. മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു. മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) ജില്ല കൺവെൻഷൻ തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ തയാറാവണം. തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുവാക്കണ്ടി ബാലൻ അധ്യക്ഷത വഹിച്ചു. ജി. രാജേന്ദ്രൻ, ഉഷ രയരോത്ത്, പി. ദിനേശ് കുമാർ, പി. ചന്ദ്രൻ, ബീന എന്നിവർ സംസാരിച്ചു. ജി. രാജേന്ദ്രൻ (പ്രസി), ഉഷ രയരോത്ത് (ജന.സെക്ര), ബീന (വൈ.പ്രസി) എന്നിവരെ ജില്ല ഭാരവാഹികളായി തെരഞ്ഞെടുത്തു. പടം....മഹാത്മ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) ജില്ല കൺവെൻഷൻ തലശ്ശേരിയിൽ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.