മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി വായ്പ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് മാനേജർ സിബു, കേരള ഗ്രാമീൺ ബാങ്ക് മാനേജർ രാജലക്ഷ്മി, കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് മാനേജർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. വായ്പ, സബ്‌സിഡി വിഷയങ്ങളെ സംബന്ധിച്ച് കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫിസർ വിബിൻ ദാസ് ക്ലാസെടുത്തു. അമ്പതോളം സംരംഭകർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.