വിദ്യാഭ്യാസ -കർഷക അവാർഡ് വിതരണം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ -കാർഷിക അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും കർഷകരായ അബ്ദുൽ ലത്തീഫ് പനങ്ങാംപുറം, ശോഭ പരതപ്പറമ്പത്ത്, ഇയ്യാത്തുമ്മ പനങ്ങാംപുറം എന്നിവരെയുമാണ് ആദരിച്ചത്. കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡന്റ് എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്പത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട്, പി. മോഹനൻ, ചെട്ട്യാൻ തൊടി മമ്മുദു, കെ.എം. രവീന്ദ്രൻ, വളപ്പൻ മുഹമ്മദ്, സുബ്രഹ്മണ്യൻ കപ്പാല, നാരായണൻകുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.