മടവൂർ: ഹസനിയ എ.യു.പി സ്കൂളിൽ നടന്ന കർഷക ദിനാചരണം കൊടുവള്ളി ബ്ലോക്കിലെ കർഷക അവാർഡ് ജേതാവ് എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ. ജെസി പൊന്നാടയണിയിച്ചു. വിദ്യാർഥികൾക്ക് വിത്തുകൾ സമ്മാനിച്ചു. ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർപേഴ്സൻ ബുഷ്റ പൂളോട്ടുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകർ, യുവകർഷകൻ, വിദ്യാർഥി കർഷകൻ, ക്ഷീരകർഷകർ എന്നിവരെ ആദരിച്ചു. ക്ഷേമകാര്യ ചെയർമാൻ ഫെബിന അബ്ദുൽ അസീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സലീന, ഷിൽന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ഇ. ചന്ദ്രൻ, കെ. ജുറൈജ്, പി. മുഹമ്മദ്, എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ. നിഷ സ്വാഗതവും കൃഷി അസി. സാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.