അംഗൻവാടി കെട്ടിടം ഉദ്ഘാടനം

കുന്ദമംഗലം: ഈസ്റ്റ് മലയമ്മ കാഞ്ഞിരത്തിങ്ങൽ അംഗൻവാടിക്ക് പുതുതായി നിർമിച്ച കെട്ടിടം കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. 2021-22 ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ഫസീല സലീം, വി.കെ. പോക്കർ, ഷരീഫ് മലയമ്മ, ടി.കെ. മുരളി, മനീഷ് ചക്കാലക്കുന്ന്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദിവ്യ എന്നിവർ സംസാരിച്ചു. കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ രവി വടക്കേടത്തിനെ കാഞ്ഞിരത്തിങ്ങൽ പൗരാവലി ആദരിച്ചു. വാർഡ് മെംബർ മൊയ്തു പീടികക്കണ്ടി സ്വാഗതവും സ്വാഗതസംഘം ചെയർമാൻ പി. ആലിക്കുഞ്ഞി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.