വെള്ളമുണ്ട (വയനാട്): തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിൽ മാവോവാദികൾ എത്തി. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആയുധധാരികളായ സംഘം എത്തിയത്. കോളനിക്ക് സമീപത്തെ തോട്ടില്‍ മീന്‍പിടിക്കുന്നവരാണ് മാവോവാദികളെ ആദ്യം കണ്ടത്. ഇവരോട് കോളനിയിലെ വിശേഷങ്ങള്‍ തിരക്കിയശേഷം മടങ്ങിയെങ്കിലും രാത്രിയോടെ വീണ്ടും കോളനിയിൽ എത്തുകയായിരുന്നു. ആയുധധാരികളായ ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൊബൈല്‍ ഫോണും പവര്‍ ബാങ്കും ചാര്‍ജ്ചെയ്ത ശേഷം ചായ ചോദിച്ചുവാങ്ങി കുടിച്ചു. തുടർന്ന് അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങിയെന്ന് കോളനിക്കാർ പറയുന്നു. മാവോവാദികളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പൊലീസ് യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2012ൽ ഇതിന് തൊട്ടടുത്ത പ്രദേശത്തുവെച്ച് പൊലീസുകാരൻ പ്രമോദിന്റെ ബൈക്ക് മാവോവാദികൾ കത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.