ബാലുശ്ശേരി: കുട്ടിക്കൊരു വീട് പദ്ധതിയിലുൾപ്പെടുത്തി കെ.എസ്.ടി.എ ബാലുശ്ശേരി ഉപജില്ല കമ്മിറ്റി നിർമിക്കുന്ന വീടിന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത തറക്കല്ലിട്ടു. എരമംഗലം എ.യു.പി സ്കൂളിൽ പഠിക്കുന്ന കുട്ടിക്കാണ് വീട് നിർമിച്ചു നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ല ജോയന്റ് സെക്രട്ടറി ടി. ദേവാനന്ദൻ പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ പി.പി. പ്രേമ, വാർഡ് മെംബർ സി.എം. മിനി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.കെ. രാജീവൻ, പി.എം. അശോകൻ, സി. ഷീബ, ടി. അബ്ബാസ്, സി. രാമദാസ്, എം.ജെ. അരുൺലാൽ, എം.എം. ഗണേശൻ, നിർമാണ കമ്മിറ്റി ചെയർമാൻ കെ. ഷാജി എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി പി.എം. സോമൻ സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ ഇ. ബാബു നന്ദിയും പറഞ്ഞു. ksta balu കെ.എസ്.ടി.എ ബാലുശ്ശേരി ഉപജില്ല കമ്മിറ്റി നിർമിക്കുന്ന വീടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.