നാദാപുരം: ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭസംഗമം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022 എസ്.എസ്.എൽ.സി പരീക്ഷയിൽ എ.പ്ലസ് മികവിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ടി.ഐ.എം ഗേൾസ് സ്കൂളിനാണ്. തുടർച്ചയായ പത്ത് വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് നൂറു ശതമാനം വിജയവും സ്കൂൾ നേടി. എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ച കുട്ടികളെ അനുമോദിക്കാനാണ് പ്രതിഭസംഗമം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. പ്രധാന അധ്യാപകൻ ഇ. സിദ്ദീഖ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ, ടി.ഐ.എം സെക്രട്ടറി വി.സി. ഇഖ്ബാൽ പ്രസിഡന്റ് കെ.എം. കുഞ്ഞബ്ദുല്ല, എസ്.ജെ. സജീവ് കുമാർ, മുനീർ എരവത്ത്, പി. മുനീർ എന്നിവർ സംസാരിച്ചു. പടം: cL K Z Nd m 2: എസ്എസ്.എൽ.സി പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിൽ മികച്ച വിജയം നേടിയ നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ഇ.കെ വിജയൻ എം.എൽ.എ അനുമോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.