കർഷകദിനം ആഘോഷിച്ചു

വടകര: ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആഘോഷിച്ചു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരായ രാമകൃഷ്ണൻ എറുമൻകണ്ടി, കരുണൻ ചമ്പോത്തിൽ, കെ. ബാലകൃഷ്ണൻ, പി.വി.പി. ലീല, വിനീഷ്, എടയത്ത് മീത്തൽ നാണു, കെ.എം ബാലൻ, നിരഞ്ജൻ പുഴക്കൽ, പാറക്കണ്ടി കണാരൻ എന്നിവരെ ആദരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. രേവതി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കെ മധുസൂദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഗീത മോഹൻ, ശ്യാമള, എ.കെ. ഗോപാലൻ, വി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.ഇ. നൗഷാദ് സ്വാഗതം പറഞ്ഞു. Saji 4 ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.