കോഴിക്കോട്: വനിത ശിശുവികസന വകുപ്പിനു കീഴിൽ വെള്ളിമാടുകുന്ന് സാമൂഹികനീതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ (സ്ത്രീകള്‍ മാത്രം, റസിഡന്‍ഷ്യല്‍) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. ഓണറേറിയം -22,000 രൂപ. യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, സര്‍ക്കാര്‍ /അര്‍ധസര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം അഭിലഷണീയം. അപേക്ഷകള്‍ ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന് മുമ്പായി വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, മൂന്നാംനില, കോഴിക്കോട് -20 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0495 2371343. ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.