ഗവർണറുടെ നിലപാട് പ്രശംസനീയം -എ.പി. അബ്ദുല്ലക്കുട്ടി

കണ്ണൂർ: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് പ്രശംസനീയവും ഭരണഘടനയെ ശക്തിപ്പെടുത്തുന്നതുമാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരമെന്ന് പറഞ്ഞ് വഖഫ് ബോർഡ് നിയമനം പി.എസ്.സി വിടാനായി അഞ്ചുതവണ സർക്കാർ ഓർഡിനൻസ് ഇറക്കി. പിന്നീടത് നിയമമായെങ്കിലും ഇപ്പോൾ അത് സർക്കാർ ഉപേക്ഷിക്കാൻ പോവുകയാണ്. നിയമസഭയെ നോക്കുകുത്തിയാക്കുന്ന ഈ പ്രവണതക്കെതിരെ വലിയ ചർച്ച ആവശ്യമാണ്. ആ അർഥത്തിൽ ഗവർണറുടെ നിലപാട് ഭരണഘടനയെ ശക്തിപ്പെടുത്തുന്നതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.