അധ്യാപകർക്ക് പരിശീലന ക്യാമ്പ്

കോഴിക്കോട്: സ്കൂളുകളിൽനിന്ന് വിദ്യാർഥികൾക്ക് അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകൾക്കും മുറിവുകൾക്കും മറ്റും നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച്​ അധ്യാപകർക്ക് പരിശീലനം നൽകി. നഗരത്തിലെ 19 വിദ്യാലയങ്ങളിൽനിന്ന്​ 34 അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ആസ്റ്റർ മിംസിന്‍റെ നേതൃത്വത്തിൽ 'മാനേജ്മെന്റ് ഓഫ് മെഡിക്കൽ എമർജൻസീസ് ഇൻ സ്കൂൾ' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എ.പി. വിജയൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.