നാദാപുരം: വീട് നിർമാണത്തിന് വർഷങ്ങൾക്ക് മുമ്പ് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ മാറ്റണമെന്ന് ഗുണഭോക്താക്കൾ. കുടുംബവുമായി മാന്യമായി കിടന്നുറങ്ങാനുള്ള സൗകര്യമുള്ള വീടുകൾ നൽകണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ നൽകുന്ന പണം ഉപയോഗിച്ച് നിലവിലെ അളവിലെ വീടു പണി പൂർത്തിയാക്കാൻ കഴിയില്ല. ദുർബല, ദരിദ്രവിഭാഗങ്ങൾ, ആദിവാസി ഗോത്രങ്ങൾ എന്നിവരുടെ പുനരധിവാസത്തിനും സുരക്ഷക്കും സർക്കാർ നൽകുന്ന ഭവനങ്ങൾക്ക് 400 ചതുരശ്ര അടി വിസ്തീർണമാണ് വലുപ്പം നിശ്ചയിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിൽപെട്ട് വീട് നഷ്ടപ്പെടുന്നവർക്കും വീടുകളുടെ പുനർനിർമാണത്തിന് ഇതേ മാനദണ്ഡം തന്നെയാണ്. ഒരു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ഇത്തരം വീട്ടിൽ കുട്ടികളും മുതിർന്ന അംഗങ്ങൾക്കും മാന്യമായ രീതിയിൽ എങ്ങനെ കഴിയും എന്നാണ് ഇവർ ചോദിക്കുന്നത്. വീടു നിർമാണത്തിന് അനുവദിക്കുന്ന തുകയും പര്യാപ്തമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്. നാലു ലക്ഷമാണ് വീടു നിർമാണത്തിന് അനുവദിക്കുന്ന പരമാവധി തുക. ഈ പണം നിലവിലെ സാഹചര്യത്തിൽ എങ്ങുമെത്തുന്നില്ല. നിർമാണ സാമഗ്രികൾ, കല്ല്, മണൽ, സിമന്റ്, തൊഴിലാളികളുടെ കൂലി, കടത്തു കൂലി എന്നിവയിൽ അടുത്ത കാലത്ത് വൻ വർധനയാണുണ്ടായത്. നിലമൊരുക്കൽ മുതൽ അവസാന മിനുക്ക് പണി വരെ ഈ തുകക്കുള്ളിൽ നിന്ന് കൊണ്ട് പൂർത്തിയാക്കണം. വിലങ്ങാട് അടുപ്പിൽ കോളനിയിൽ ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന കോളനിയിലെ 65 കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത് സ്വകാര്യത പോലും കാത്തുസൂക്ഷിക്കാൻ കഴിയാത്ത ഇത്തരം വീടുകളിലാണ്. ഇവരെ സുരക്ഷയുടെ പേരിൽ സമീപ സ്ഥലത്തേ ക്ക് മാറ്റിപാർപ്പിക്കാൻ ആറരക്കോടിയുടെ പാക്കേജിൽ പദ്ധതി നടന്നു വരുകയാണ്. സ്ഥലം വാങ്ങാൻ ആറു ലക്ഷവും വീട് നിർമാണത്തിന് നാലു ലക്ഷവുമാണ് കണക്കാക്കിയിരിക്കുന്നത്. സ്ഥലം വാങ്ങൽ നടപടികൾ അവസാനഘട്ടത്തിലാണ്. എന്നാൽ വീടു നിർമാണം ഇവരെ ആശങ്കപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടു പണിത് പഴയ നിലയിലാക്കരുതെന്നാണ് ഇവർ പറയുന്നത്. ................ പടം: CL K ZNdm: വിലങ്ങാട് അടുപ്പിൽ കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആദിവാസി വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.