ബേപ്പൂർ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കണം

ബേപ്പൂർ: ബേപ്പൂരിന്റെ വ്യാവസായിക മുരടിപ്പിന് പരിഹാരം കാണണമെന്ന് ഐ.എൻ.ടി.യു.സി ബേപ്പൂർ റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഓട് വ്യവസായത്തിന് കളിമൺ ലഭ്യത ഉറപ്പു വരുത്തിയും തുറമുഖത്തിന്റെ വികസനം ഉറപ്പുവരുത്തിയും മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ അധികൃതർ തയാറാകണം. ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റീജനൽ പ്രസിഡന്റ്‌ ബാബു പട്ടയിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി നുസ്രത്, വി.എ. വിധുബാല, ഫറോക്ക്‌ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ കെ. റീജ, കെ. ദാസൻ, മോഹൻദാസൻ വെള്ളോടത്തിൽ, ശശിധരൻ തറോൽ, ഹരിദാസൻ, വി.പി. അരവിന്ദകുമാർ കോഴിശ്ശേരി, വേണുഗോപൻ കോന്നംകുഴി, എ.കെ. ഷാഹുൽ ഹമീദ്, കെ.ടി. പ്രഷീദ്, രാമചന്ദ്രൻ പാമ്പടി, മുനീർ പള്ളിമേത്തൽ, മൻസൂർ രാമനാട്ടുകര, ഷാജി പൂന്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.