മാലിന്യക്കൂമ്പാരമായി തണ്ണീർത്തടം

മാവൂർ: കനത്തമഴയെ തുടർന്ന് ഉയർന്ന ജലനിരപ്പ് ഇറങ്ങിത്തുടങ്ങിയതോടെ മാവൂരിലെ തണ്ണീർത്തടങ്ങളിൽ മാലിന്യക്കൂമ്പാരം. കൽപള്ളി, തെങ്ങിലക്കടവ്, പള്ളിയോൾ തണ്ണീർത്തടത്തിലാണ് മാലിന്യക്കൂമ്പാരം. പല ഭാഗത്തായി തള്ളിയ മാലിന്യങ്ങൾ വെള്ളപ്പൊക്കത്തെതുടർന്ന് ചില ഭാഗങ്ങളിൽ അടിഞ്ഞുകൂടുകയായിരുന്നു. മാവൂർ-കോഴിക്കോട് റോഡരികിൽ കൽപള്ളിയിൽ വൻ കൂമ്പാരമാണ് രൂപപ്പെട്ടത്. പള്ളിയോൾ തണ്ണീർത്തടത്തിൽ കൽച്ചിറ ജങ്ഷനുസമീപവും മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ ഒഴുകി ചെറുപുഴയിലും ചാലിയാറിലും ചെന്നെത്താൻ സാധ്യതയേറെയാണ്. mon mavoor waste മാവൂർ-കോഴിക്കോട് റോഡരികിൽ കൽപള്ളിയിൽ അടിഞ്ഞുകൂടിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT