ഹൈസ്കൂൾ ബൈപാസ് റോഡിൽ യാത്രാക്ലേശം രൂക്ഷം

നന്മണ്ട: ഹൈസ്കൂൾ ബൈപാസ് റോഡ് തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നരിക്കുനി റോഡുമായി ബന്ധിപ്പിക്കുന്ന ഹൈസ്കൂൾ ബൈപാസ് റോഡാണ് കുണ്ടും കുഴിയുമായത്​. 400 മീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ പകുതി റീടാറിങ് നടത്താനും ബാക്കി ഭാഗം അറ്റകുറ്റപ്പണി നടത്താനും ഗ്രാമസഭയിൽ നിരവധി തവണ നിവേദനം നൽകിയിരുന്നു. എന്നാൽ, പരിഗണിച്ചില്ല. ഹൈസ്കൂൾ കുട്ടികളടക്കം നിരവധി പേർ യാത്രചെയ്യുന്ന റോഡ് സദാ സമയവും ഗതാഗതത്തിരക്കിലാണ്. ജില്ല മേജർ റോഡിൽ നന്മണ്ട 12നും 13നും ഇടയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടാൽ ബസ് അടക്കമുള്ള വാഹനങ്ങൾ തിരിച്ചുവിടുന്നതും ഈ ബൈപാസ് റോഡിലൂടെയാണ്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ കുഴിയിലകപ്പെടുന്ന യാത്രക്കാർക്ക് പലപ്പോഴും സഹായഹസ്തവുമായി നാട്ടുകാരാണ് മുന്നിട്ടിറങ്ങുന്നത്. കാലവർഷമായതോടെ റോഡിന്റെ ശോച്യാവസ്ഥ പാരമ്യത്തിലെത്തി. ......... പടം -ഹൈസ്കൂൾ ബൈപാസ് റോഡ് ശോച്യാവസ്ഥയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.