പയ്യോളി: ഇ-സേവനകേന്ദ്രങ്ങൾ വരുന്നതോടെ താഴേത്തട്ടിലുള്ള അഴിമതികൾ കുറയ്ക്കാൻ സാധിക്കുമെന്ന് കായിക - ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇ -സേവനകേന്ദ്രങ്ങൾ പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇ- സേവനകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്തിലെ നന്തി, ചിങ്ങപുരം, മുചുകുന്ന്, മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ-സേവനകേന്ദ്രങ്ങൾ ആരംഭിച്ചത്. കുടുംബശ്രീ, ഓക്സിലറി ഗ്രൂപ് അംഗങ്ങളാണ് ഇതിന്‍റെ സംരംഭകർ. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജീവനാന്ദൻ, സുഹറ ഖാദർ, മൂടാടി പഞ്ചായത്തംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൻ പി.എം. ശ്രീലത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മൂടാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ സ്വാഗതവും സെക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു. ............. പടം മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇ-സേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.