തലശ്ശേരി: ശബ്ദാനുകരണ കലയിലും ഏകാഭിനയത്തിലും ശ്രദ്ധേയനായ കലാകാരനായിരുന്നു തിങ്കളാഴ്ച അന്തരിച്ച പെരുന്താറ്റിൽ ഗോപാലൻ. ജീവിതാനുഭവമാണ് അദ്ദേഹത്തെ മികച്ച കലാകാരനാക്കി മാറ്റിയത്. സാംസ്കാരിക പ്രവർത്തനത്തിലും ആധ്യാത്മിക പ്രഭാഷണത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. മികച്ച കലാകാരനെന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. ആകാശവാണിയിൽ എ ക്ലാസ് ആർട്ടിസ്റ്റ് കൂടിയായ പെരുന്താറ്റിൽ ശബ്ദാനുകരണ കലയിലും ഏകാഭിനയത്തിലും ആയിരക്കണക്കിന് വേദികൾ പങ്കിട്ടിരുന്നു. ചലച്ചിത്രമേഖലയിൽ ഉൾപ്പെടെ നിരവധി ശിഷ്യഗണങ്ങളുണ്ട്. തലശ്ശേരി ആർ.ഡി.ഒ ഓഫിസിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.