മധു വധം​​: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്​ പ്രോസിക്യൂഷൻ

പാലക്കാട്​: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. 16 പ്രതികളിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​ സ്​പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ കോടതിയെ സമീപിച്ചത്​. ഹൈകോടതിയുടെ ജാമ്യവ്യവസ്ഥ പ്രതികൾ പാലിച്ചില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.