അവാർഡ് ദാനം നടത്തി

കുന്ദമംഗലം: വ്യാപാരദിനത്തിന്റെ ഭാഗമായി നടക്കുന്ന സപ്തദിന പരിപാടിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കച്ചവടക്കാരുടെ കുട്ടികളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വെൽഫെയർ മുൻ പ്രസിഡന്റായിരുന്ന പി. വാസുവിന്റെ പേരിലുള്ള സ്കോളർഷിപ് വിതരണവും വായനദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. നോർത്ത് അസി. കമീഷണർ (ട്രാഫിക്) പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻ.വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുൻ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി. ഫ്രാൻസിസ് ട്രാഫിക് ബോധവത്കരണ ക്ലാസെടുത്തു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പുഹാജി, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി മനാഫ് കാപ്പാട്, ജില്ല സെക്രട്ടറി സലീം രാമനാട്ടുകര, എം. ബാബുമോൻ, പി. ജയശങ്കർ, എൻ. വിനോദ് കുമാർ, ടി. ജിനിലേഷ്, സഹദ് മാവൂർ, ടി. മുഹമ്മദ് മുസ്തഫ, കെ.കെ. മഹിത, പി. ജയപ്രകാശ്, സുനിൽ കണ്ണോറ, കെ.പി. ദാവൂദലി എന്നിവർ സംസാരിച്ചു. ഫോട്ടോ : award danam kgm വ്യാപാരികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനം നോർത്ത് അസി. കമീഷണർ (ട്രാഫിക്) പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.