കല്യാശ്ശേരി: കമ്യൂണിസ്റ്റ് വിപ്ലവകാരിയും സ്വതന്ത്ര്യസമര സേനാനിയുമായ കെ.പി.ആർ ഗോപാലന്റെ 25ാം ചരമവാർഷിക ദിനാചരണം കല്യാശ്ശേരിയിൽ നടന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയംഗവും കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അധ്യക്ഷനുമായ ടി.ടി. ബാലകൃഷ്ണൻ, നേതാക്കളായ കെ. സന്തോഷ്, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കല്യാശ്ശേരിയിലെ കെ.പി.ആറിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. പി. ഹരീന്ദ്രൻ, കെ. സന്തോഷ്, ചന്ദ്രൻ, വി.സി. പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.