കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

മാഹി: വിമുക്തഭടന്മാരുടെ മക്കളിൽ 2021-22 വർഷത്തിൽ പത്താം ക്ലാസ് (എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ), പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളിൽ ആദ്യത്തെ മൂന്നുസ്ഥാനങ്ങൾ നേടിയവർക്കുള്ള കാഷ് അവാർഡിനായി പുതുച്ചേരി സൈനികക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് (ബിരുദം/ ബിരുദാനന്തര ബിരുദ കോഴ്‌സ്) സ്വർണമെഡൽ നേടിയിട്ടുള്ളവർക്കും കായികയിനങ്ങളിൽ ദേശീയ-അന്തർദേശീയ തലത്തിൽ സ്വർണം/വെള്ളി മെഡൽ നേടിയിട്ടുള്ളവർക്കുമുള്ള കാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനുള്ള അപേക്ഷഫോറം മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽനിന്ന് ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ രണ്ടിന് മുമ്പായി പുതുച്ചേരി സൈനികക്ഷേമ വകുപ്പിൽ ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.