തലശ്ശേരി: വാഗ്മിയും പത്രാധിപരും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പി. രാമകൃഷ്ണന്റെ സ്മരണക്കായി ജവഹർ കൾചറൽ ഫോറം ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അന്വേഷണാത്മക പത്രമാധ്യമ അവാർഡിന് സംസ്ഥാന തലത്തിൽ കെ. ജയപ്രകാശ് ബാബു (മലയാള മനോരമ, കണ്ണൂർ), ജില്ല തലത്തിൽ ഒ.സി. മോഹൻരാജ് (കേരള കൗമുദി, കണ്ണൂർ), പ്രാദേശിക ദൃശ്യമാധ്യമ അവാർഡിന് കെ. ഷൽന (കണ്ണൂർ വിഷൻ, തലശ്ശേരി) എന്നിവരാണ് അർഹരായത്. 22,222, 11,111, 5555 ക്രമത്തിലുള്ള തുകയും ശിൽപവുമാണ് പുരസ്കാരം. പി. രാമകൃഷ്ണന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 14ന് വൈകീട്ട് മൂന്നിന് തലശ്ശേരി പെപ്പർ പാലസിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ കൈമാറും. അനുസ്മരണ സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അനുസ്മരണ ഭാഷണം നടത്തും. ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് അധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ ആദരിക്കും. മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് ആർട്ടിസ്റ്റ് ശശികലക്ക് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ പ്രഫ. എ.പി. സുബൈർ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രഫ. ദാസൻ പുത്തലത്ത്, കെ. ശിവദാസൻ, ഉസ്മാൻ പി. വടക്കുമ്പാട്, കെ. മുസ്തഫ എന്നിവർ പങ്കെടുത്തു. പടം (MAIL)...... പി. രാമകൃഷ്ണൻ സ്മാരക പത്രമാധ്യമ അവാർഡുകൾക്ക് അർഹരായ കെ. ജയപ്രകാശ് ബാബു, ഒ.സി. മോഹൻരാജ്, കെ. ഷൽന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.