യു.ഡി.എഫ് ധർണ

പാനൂർ: തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലൂടെ വികസന മുരടിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂർ നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി.എ. സലാം അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി. ഹാഷിം, കെ.പി. സാജു, കെ. രമേശൻ, ഇ.എ. നാസർ, ടി.കെ. ഹനീഫ, പി.കെ. ഷാഹുൽഹമീദ്, സന്തോഷ് കണ്ണംവള്ളി, പ്രീത അശോക്, ആവോലം ബഷീർ എന്നിവർ സംസാരിച്ചു. എം.പി.കെ. അയൂബ്, ഉമൈസ തിരുവമ്പാടി, പി.കെ. ഇബ്രാഹിം ഹാജി, അശീഖ ജുംന, ടി.ടി. രാജൻ, എ.എം. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.