മാടത്തുംകടവ് കുളിക്കടവ് ഉദ്ഘാടനം

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ മാടത്തുംകടവ് കുളിക്കടവ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് കുളിക്കടവ് നവീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പൊതുജനങ്ങൾ കുളിക്കാനും അലക്കാനും വർഷങ്ങളായി ഉപയോഗിച്ചുവന്ന മാടത്തുംകടവ് കുളിക്കടവ് ഏറെക്കാലമായി കരയിടിഞ്ഞ് നാശോന്മുഖമായ നിലയിലായിരുന്നു. വീതി കുറഞ്ഞതും കാടുവളർന്ന് വഴിനടക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു കടവിലേക്കുള്ള ഇടവഴി. ഇരുവശങ്ങളിലെ സ്ഥലമുടമകളായ മാടത്തിൽ മോഹനൻ, ശ്രീരാജ് പാടേരി എന്നിവർ സൗജന്യമായി വിട്ടുനൽകിയ ഭൂമി ഉപയോഗിച്ച് പദ്ധതിയുടെ ഭാഗമായി വീതികൂട്ടി നവീകരിച്ചിട്ടുണ്ട്.  ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി. മാധവൻ, ഗ്രാമപഞ്ചായത്ത് മുൻ മെംബർ ടി.എം. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എം.എം. പ്രസാദ്, ടി.പി. ശ്രീധരൻ, വി.കെ. വിപിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.