യു.എ.പി.എ ദുരുപയോഗത്തിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം

ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പ്രയോഗിക്കുന്നവരിൽ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാത്തത്​ നിയമത്തി​ന്‍റെ ദുരുപയോഗം കൊണ്ടാണെന്ന്​ പ്രതിപക്ഷം രാജ്യസഭയിൽ കുറ്റപ്പെടുത്തി. യു.എ.പി.എ ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്ന്​ രാജ്യസഭയിൽ പ്രതിപക്ഷം വിമർശിച്ചു. ചോദ്യോത്തരവേളയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നൽകിയ ഉത്തരങ്ങൾ ഉയർത്തിപ്പിടിച്ച പ്രതിപക്ഷം നിയമം പിൻവലിക്കാൻ തയാറാ​ണോ എന്നും ദുരുപയോഗം ചെയ്യുന്നത്​ തടയാൻ നടപടികളെടുത്തിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നൽകിയ മറുപടി യു.എ.പി.എ എന്ന നിർദയ നിയമത്തിന്‍റെ ദുരുപയോഗവും പരാജയവുമാണ്​ കാണിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടിയ സി.പി.ഐ എം.പി സന്തോഷ്​ കുമാർ സ്വാതന്ത്ര്യത്തിന്‍റെ 75ം വർഷം നിയമം പിൻവലിക്കാൻ സർക്കാറിനാകുമോ എന്ന്​ ചോദിച്ചു. 18നും 30നുമിടയിൽ പ്രായമുള്ളവരാണ്​ അറസ്റ്റിലായവരിലേറെയും. നിലവിലുള്ള നിയമപ്രകാരം കേന്ദ്ര സർക്കാർ ഭീകരതക്ക്​ നൽകിയ നിർവചനം എന്താണെന്ന്​ വ്യക്​തമാക്കാൻ സന്തോഷ്​ കുമാർ ആഭ്യന്തര സഹമന്ത്രിയോട്​ ആവശ്യപ്പെട്ടു. യു.എ.പി.​എ ​​കേസുകളിൽ വളരെ കുറച്ച്​ പ്രതികൾ മാത്രമാണ്​ ശിക്ഷിക്കപ്പെടുന്നതെന്ന്​ യു.പിയിൽ നിന്നുള്ള ബി.ജെ.പി നേതാവ്​ രാധാ മോഹൻദാസ്​ അഗർവാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ജിഹാദി തീവ്രവാദ കേസുകളിൽ 100 ശതമാനം പ്രതികളും ശിക്ഷിക്കപ്പെടുന്നുണ്ട്​ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വാതന്ത്ര്യത്തിന്‍റെ 75ം വർഷം യു.എ.പിഎ നിയമം ഇല്ലാതാക്കാനല്ല, കുടുതൽ കർക്കശമാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. സ്വാതന്ത്ര്യത്തിന്‍റെ 75ം വർഷം തീവ്രവാദി ആക്രമണം ഉണ്ടാകാതിരിക്കുകയാണ്​ വേണ്ടതെന്നും തീ​വ്രവാദത്തോട്​ സഹിഷ്​ണുതയില്ലാത്ത സമീപനമാണ്​ നരേന്ദ്ര മോദി സർക്കാറിനെന്നും നിത്യാനന്ദ റായ്​ പറഞ്ഞു.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.