റിട്ട. അധ്യാപിക ഒഴുക്കിൽപെട്ടു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ ഒഴുക്കിൽപെട്ട് കാണാതായി. കൂരാംകുണ്ടിലെ രവിയുടെ ഭാര്യ ലതയെയാണ് കാണാതായത്. വീടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടതാണെന്നാണ് കരുതുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. കാര്യങ്കോട് പുഴയുടെ കൈവരിയായ കൂരാംകുണ്ട് പുഴയിൽ വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ തുടരുന്നു. രാത്രി ശക്തമായ മഴയുണ്ടായതിനാൽ പുഴയിൽ വെള്ളപ്പൊക്കവും ഒഴുക്കുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.