'ഭരണഘടന വിമർശിക്കപ്പെടുമ്പോൾ' സെമിനാർ

ബാലുശ്ശേരി: ഓരോ ഇന്ത്യക്കാരനും വ്യക്തിസ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാൻ കഴിയണമെന്ന ആശയത്തോടെ രൂപപ്പെടുത്തിയ ഭരണഘടനയെ തകർക്കാൻ ഒരു ശക്തിക്കും കഴിയി​ല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടോളിബസാറിൽ നെടിയനാട് അരവിന്ദൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമിതി സംഘടിപ്പിച്ച 'ഭരണഘടന വിമർശിക്കപ്പെടുമ്പോൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.സി. സിജു അധ്യക്ഷത വഹിച്ചു. കാവിൽ പി. മാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. നാസർ എസ്റ്റേറ്റ്മുക്ക്, കെ. രാമചന്ദ്രൻ, കെ.എം. ഉമ്മർ, എം.കെ. അബ്ദുസ്സമദ്, കെ.കെ. പരീത്, എ.ആർ. അഹമ്മദ് റിയാസ്, പി.പി. സുകുമാരൻ, ഷൈബാഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.