കെ.എൻ.എം സന്ദേശ പ്രചാരണം

ഓമശ്ശേരി: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സന്ദേശ പ്രചാരണ പരിപാടികൾ ശക്തമാക്കാൻ ഓമശ്ശേരിയിൽ ചേർന്ന കെ.എൻ.എം, ഐ.എസ്.എം, എം.ജി.എം, എം.എസ്.എം, ഐ.ജി.എം സംയുക്ത പ്രവർത്തക സമിതി തീരുമാനിച്ചു. സ്വാഗതസംഘ രൂപവത്കരണ കൺവൻഷൻ തെച്ച്യാട് സലഫി സെന്ററിൽ ആഗസ്റ്റ് 15ന് വൈകീട്ട് നാലിന് ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.പി. മൂസ അധ്യക്ഷത വഹിച്ചു. പി.എം. ഹുസയിൻ പുന്നക്കൽ, ടി.ഒ. അബ്ദുറഹിമാൻ തിരുവമ്പാടി, കെ.എ. അബൂബക്കർ സലഫി കല്ലുരുട്ടി, ഇ.കെ. ഷൗക്കത്തലി ഓമശ്ശേരി, ഒ. അബ്ദുല്ലത്തീഫ് മദനി പുത്തൂർ, പി.കെ. മുജീബ് കരുവമ്പൊയിൽ, അബ്ദുൽ മജീദ് സ്വലാഹി മലോറം, എ.സി. അഹമ്മദ് കോയ പ്രാവിൽ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി എം.കെ. പോക്കർ സുല്ലമി സ്വാഗതവും ആസിം കരുവമ്പൊയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.