കോഴിക്കോട്: മലബാർ ഡെവലപ്മെന്റ് ഫോറം കോഴിക്കോട് നോർത്ത് ചാപ്റ്റർ എം.ടി വാസുദേവൻ നായരെ വസതിയെത്തി ആദരിച്ചു. പ്രസിഡന്റ് പി.പി. വിനോദ്‌കുമാർ പൊന്നാട അണിയിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ പൃഥ്വിരാജ് നാറാത്ത്, അഫ്സൽ ബാബു, ചാപ്റ്റർ സെക്രട്ടറി അഡ്വ. നസിമ ഷാനവാസ്, ട്രഷറർ ബിന്ദു ജോർജ്, അനിൽ ശ്രീനിലയം എന്നിവർ സംബന്ധിച്ചു. എം.ടിയുടെ പ്രശസ്തമായ കൃതി രണ്ടാമൂഴം അദ്ദേഹം കൈയൊപ്പ് ചാർത്തി പ്രവർത്തകർക്ക് കൈമാറി. Cap: മലബാർ ഡെവലപ്മെന്റ് ഫോറം കോഴിക്കോട് നോർത്ത് ചാപ്റ്റർ എം.ടി വാസുദേവൻ നായരെ വസതിയിലെത്തി ആദരിച്ചപ്പോൾ പടം: F:/wed/MT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.