ആയഞ്ചേരി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ചൈനയിൽനിന്ന് പോളിസ്റ്റർ രൂപത്തിലുള്ള 20 കോടിയോളം ദേശീയപതാക ഇറക്കുമതി ചെയ്യുന്നതിലൂടെ ഫാഷിസ്റ്റുകൾ കോടികൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. ആയഞ്ചേരി മംഗലാട് നഫീസത്തുൽ മിസ്രിയ കോളജിൽ സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. മൊയ്‌ദീൻ കോയ, എം.പി. ഷാജഹാൻ, ഷാഹിർ കുട്ടമ്പൂർ, ഒ.കെ. ഫൈസൽ, വി. അബ്ദുൽ ജലീൽ, ഷുഹൈബ് കുന്നത്ത്, സി.കെ. നാസർ, ഫാസിൽ നടേരി, മൻസൂർ എടവലത്ത്, കിളിയമ്മൽ കുഞ്ഞബ്ദുല്ല, എം. ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. പടം : സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ജില്ലതല ഉദ്ഘാടനം മംഗലാട് നഫീസത്തുൽ മിസ്രിയ കോളജിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.