കോഴിക്കോട്: ഓണ വിപണിക്ക് നിറംചാർത്തി ജില്ലയിൽ ഓണം ഖാദി മേളക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തിൽ നടക്കുന്ന ജില്ലതല മേള തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി ലക്ഷ്യമിട്ട് പ്രകൃതിദത്തമായ ഖാദി തുണിത്തരങ്ങളും വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉൽപന്നങ്ങളുമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും മേളയിൽ ഒരുക്കിയത്. ഓണക്കാലത്ത് ആകർഷകമായ സമ്മാന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഏഴുവരെയാണ് മേള. 30 ശതമാനം വരെ റിബേറ്റ് ഉണ്ടാവും. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ആദ്യവില്പന നിർവഹിച്ചു. സമ്മാന കൂപ്പൺ വിതരണം കാലടി സർവകലാശാല മുൻ വി.സി ഡോ. ജെ. പ്രസാദ് നിർവഹിച്ചു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, ഖാദി ബോർഡ് ഡയറക്ടർ കെ.പി. ദിനേഷ് കുമാർ, സർവോദയ സംഘം ചെയർമാൻ യു. രാധാകൃഷ്ണൻ, സെക്രട്ടറി പി. വിശ്വൻ, ടി.എം. മുരളീധരൻ, കെ. ഷിബി തുടങ്ങിയവർ സംസാരിച്ചു. പടം...vj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.