മനന്തലപ്പാലം തോട് നവീകരിക്കണം

കോഴിക്കോട്​: ഫ്രാൻസിസ് റോഡ് മുതൽ ഇബ്രാഹിം പാലം വരെയുള്ള മനന്തല തോട് നവീകരിക്കാനും വൃത്തിയാക്കാനും കോർപറേഷൻ മുൻകൈയെടുക്കണമെന്ന് ഡി.ആർ.എസ്​ റസിഡന്റ്സ് അസോസിയേഷൻ മനന്തലപ്പാലം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.കെ.വി. റസാഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.പി. മമ്മുഹാജി (പ്രസിഡന്റ്), എം.വി. റംസി ഇസ്മായിൽ, എ.ടി. അബ്ദു (വൈസ് പ്രസിഡന്റുമാർ), കെ.ടി. ഷഹദാബ് മുഹമ്മദ് (ജനറൽ സെക്രട്ടറി), പി.ടി. ഗഫൂർ, സി. അനൂപ് (സെക്രട്ടറിമാർ) കെ.വി. ഇസ്ഹാഖ് (ട്രഷറർ). റസിഡന്റ്സ് പരിധിയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സംസ്ഥാന സർക്കാറിന്റെ തൊഴിൽ ശ്രേഷ്ടാ അവാർഡ് കരസ്ഥമാക്കിയ എ.ടി. അബ്ദുവിനെയും ആദരിച്ചു. വാർഡ് കൗൺസിലർ ഉഷാദേവി മെമെന്റോ സമ്മാനിച്ചു. കെ.വി. അബ്ദുള്ളക്കോയ, എം.വി. റംസി ഇസ്മായിൽ, എം.പി. ഹംസക്കോയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷഹദാബ് മുഹമ്മദ് സ്വാഗതവും ട്രഷറർ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു. പടങ്ങൾ mammu haji shahadab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.