വടകര: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യക്കു ശ്രമിച്ചു. തട്ടോളിക്കര സ്വദേശി പ്രശാന്താണ് കൊളറാട് ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നില്‍ ആത്മഹത്യശ്രമം നടത്തിയത്. സി.പി.എമ്മുകാർ ആരോഗ്യവകുപ്പിൽ പരാതി നൽകി കച്ചവടം പൂട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അംഗപരിമിതനായ ഇദ്ദേഹം നടത്തുന്ന പൊറോട്ട യൂനിറ്റിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി താക്കീത് ചെയ്തിരുന്നു. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം എന്നിവരുടെ പേര് വിളിച്ചുപറഞ്ഞാണ് ആത്മഹത്യക്കു ശ്രമമുണ്ടായത്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി ഇയാളെ വടകര ഗവ. ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ദേഹത്ത് പെട്രോൾ ഒഴിച്ച ഇയാൾക്ക് പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.