കൊടിയത്തൂർ: കൊടിയത്തൂരിൽനിന്ന് പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെട്ടിരുന്ന ബസടക്കം കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിയത് വിദ്യാർഥികളും ജീവനക്കാരും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ചെറുവാടി, കൊടിയത്തൂർ, കക്കാട്, കാരശ്ശേരി, മുക്കം ഭാഗങ്ങളിൽനിന്ന് ഒട്ടേറെയാളുകൾ ആശ്രയിച്ചിരുന്ന ബസുകൾ മാസങ്ങളായി സർവിസ് നടത്തുന്നില്ല. നാട്ടുകാരുടെ നിരന്തരമായ സമ്മർദത്തെ തുടർന്ന് അനുവദിച്ച കൊടിയത്തൂർ -കോഴിക്കോട് ബസ്, രാത്രി പത്തു മണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നതും മലയോരമേഖലയിലുള്ളവർക്ക് ഏറെ ഉപകാരമായിരുന്നു. ബസ് ജീവനക്കാർക്ക് നാട്ടുകാർ താമസസൗകര്യം വരെ ഒരുക്കിയിരുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ബസ് സർവിസ് ഉടനെ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുലർച്ചെ അഞ്ചിനുശേഷം രാവിലെ 8.10ന് കൊടിയത്തൂരിൽനിന്നും 3.40, അഞ്ച് മണി, രാത്രി പത്ത് മണി എന്നിങ്ങനെ കോഴിക്കോട് നിന്നുമായിരുന്നു സർവിസ് നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള രോഗികളും പരിചാരകരും വിവിധ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും ദീർഘദൂര യാത്രക്കാരുമായി ഒട്ടേറെയാളുകൾ ഇതിനെ ആശ്രയിച്ചിരുന്നു. താമരശ്ശേരി ഡിപ്പോയിലെയും കോഴിക്കോട് ഡിപ്പോയിലേയും ഓരോ കെ.എസ്.ആർ.ടി.സികളാണ് സർവിസ് നടത്തിയിരുന്നത്. സ്‌കൂളുകളും കോളജുകളും മറ്റു മേഖലകളും തുറന്ന് പ്രവർത്തിച്ചതോടെ എല്ലാവരും പ്രയാസമനുഭവിക്കുകയാണ്. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപെട്ട് മുടങ്ങിക്കിടക്കുന്ന സർവിസ് നടത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.