ഡി.സി.സി ജനറൽ സെക്രട്ടറി സി. നാരായണൻ

പാപ്പിനിശ്ശേരി: ഡി.സി.സി ജനറൽ സെക്രട്ടറിയും പഴയകാല കോൺഗ്രസ് നേതാവും അഴീക്കോട് സ്വദേശിയുമായ സി. നാരായണൻ (86) നിര്യാതനായി. അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പദവിയിൽ 40 വർഷത്തോളം പ്രവർത്തിച്ച സമുന്നതനായ നേതാവാണ് സി. നാരായണൻ. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ താഴെത്തട്ടു മുതൽ ദേശീയ നേതാക്കളോടൊപ്പം പ്രവർത്തിച്ച പാരമ്പര്യമാണ് സി. നാരായണന്റേത്. അഴീക്കോട്ടെ ഭാരത് പ്ലൈവുഡ് കമ്പനി തൊഴിലാളിയായിരിക്കെ ഐ.എൻ.ടി.യു.സിയിൽ ആകൃഷ്ടനായി. അവിടത്തെ നേതൃപദവിയിലെത്തിയതോടെയാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി മാറിയത്. തുടർന്ന് വളപട്ടണത്ത് നീലിമ പ്ലൈവുഡ് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും ഉയർച്ചയുണ്ടായില്ല. തുടർന്ന് പാറക്കണ്ടിയിൽ യു​നൈറ്റഡ് പ്രിന്റേഴ്സ് എന്ന സ്ഥാപനവും തുടങ്ങി. തുടർന്ന് കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്ന് സജീവ പ്രവർത്തകനായി മാറി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സിഡ്കൊ ഡയറക്ടർ, പുതിയ കാവ് ദേവസ്വം ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. അഴീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം നേതാവ് പ്രകാശൻ മാസ്റ്റർക്കെതിരെ മത്സരിച്ചിരുന്നു. ഭാര്യ: നളിനി. മക്കൾ: പി.എൻ. നന്ദകുമാർ (കേരള യൂനിവേഴ്സിറ്റി), നിഷ (അഴീക്കോട് സർവിസ് കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: രമ്യ, ബാലമുരളി. സഹോദരങ്ങൾ: നന്ദിനി, ശ്രീധരൻ, കോമളം, രവീന്ദ്രൻ, പരേതരായ ബാലൻ നമ്പ്യാർ, സുലോചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT