ഐ.എം.എ ജില്ല സമ്മേളനം നാളെ

കോഴിക്കോട്​: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ജില്ല സമ്മേളനം ബുധനാഴ്ച ടൗൺഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ അഞ്ചിന്​ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ മു​ഖ്യപ്രഭാഷണം നടത്തും. ആരോഗ്യപ്രവർത്തകർക്ക്​ നേരെയുള്ള ആക്രമണങ്ങൾ ആശങ്കജനകമാണെന്ന്​ ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. വി.ജി. പ്രദീപ്​ കുമാർ, ഡോ. സി.കെ. ഷാജി, ഡോ. അനീൻ എൻ. കുട്ടി, ഡോ. ബി. വേണുഗോപാൽ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT