കലാമത്സരം സംഘടിപ്പിക്കും

കോഴിക്കോട്: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ 31ാം വാർഷികത്തോടനുബന്ധിച്ച് അഖി​ലകേരള കലാമത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കൈകൊട്ടിക്കളി, കോൽക്കളി, മാർഗംകളി, തിരുവാതിര, ഭരതനാട്യം, ഫോക്ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ ഇനങ്ങളിൽ ആഗസ്റ്റ് 23ന് കോഴിക്കോട് ടൗൺഹാളിലാണ് മത്സരം. ജൂനിയർ, സീനിയർ തലത്തിൽ മത്സരിക്കാൻ താൽപര്യമുള്ളവർ വിശദവിവരങ്ങൾക്ക് 9388008773 നമ്പറിൽ ബന്ധപ്പെടണമെന്ന് ജന. സെക്രട്ടറി കെ.എം.കെ. വെള്ളയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT