പി.എസ്.സി കോച്ചിങ് സെന്റർ ഉദ്ഘാടനവും മെഗാമെഡിക്കൽ ക്യാമ്പും നടത്തി

പയ്യോളി: അയനിക്കാട് നോർത്ത് എട്ടാം ഡിവിഷൻ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി കോച്ചിങ് സെന്റർ ഉദ്ഘാടനവും മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. അയ്യപ്പൻകാവ് യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ കോച്ചിങ് സൻെറർ ഉദ്ഘാടനം സിനിമ സംവിധായകൻ എം. മോഹനൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ടി. വിനോദ് അധ്യക്ഷത വഹിച്ചു. പി. എസ്.സി റാങ്ക് ഹോൾഡർമാർക്കായി അനീഷ് മൂരാട് ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് മുപ്പതോളം വിദ്യാർഥികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച വാർഡ് സേനയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വികസനസമിതി കൺവീനർ പ്രകാശൻ കൂവിൽ, ദിലീപ് പൂവത്തിൽ, ഉഷാനന്ദിനി, പി.എം. അഷറഫ്, റഷീദ് പലേരി, പ്രമോദ് കുറൂളി, ഐശ്വര്യ നായർ, ശ്രീജേഷ് എന്നിവർ സംസാരിച്ചു. പടം പി.എസ്.സി കോച്ചിങ് സൻെററിന്റെ ഉദ്ഘാടനം സിനിമ സംവിധായകൻ എം. മോഹനൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.